
തിരുവനന്തപുരം: സിലിക്കണ്‍വാലി ആസ്ഥാനമനായ കോര്‍ഡിഫൈ, തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ റൂബിയന്‍സിനെ ഏറ്റെടുത്തു. സിലിക്കണ്‍ വാലി ആസ്ഥാനമായ കോര്‍ഡിഫൈ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സ്, മുന്‍നിര സോഫ്റ്റ് വെയര്‍ സേവന ദാതാക്കളാണ്.
ആഴത്തില്‍ വൈദഗ്ദ്ധ്യമുള്ള സോഫ്റ്റ് വെയര്‍ കമ്പനിയാണ് റൂബിയന്‍സ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്കും കരാര്‍ സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്കും ഒരു വിശ്വസനീയ നാമമാണ് കോര്‍ഡിഫൈ.
സിലിക്കണ്‍ വാലിയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ എഞ്ചിനീയര്‍മാരെ പ്രാപ്തരാക്കുകയാണ് ഏറ്റെടുക്കലിന്റെ ഉദ്ദേശ്യം. 2025-ഓടെ ഇന്ത്യന്‍ ടീമിനെ അഞ്ചിരട്ടിയാക്കി വളര്‍ത്താനും പരിപാടി ഇട്ടിട്ടുണ്ട്.
ഓണ്‍ലൈന്‍ ടെസ്റ്റിംഗും ഓണ്‍സൈറ്റ് പ്രോജക്റ്റുകള്‍ക്കായുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇന്റിലജന്റ് റേറ്റിംഗും ഉപയോഗിച്ച് ശരിയായ ഉറവിടങ്ങള്‍ തിരിച്ചറിയാന്‍ അതിന്റെ 'സ്മാര്‍ട്ട് ഫൈന്‍ഡ്' ഉപഭോക്താക്കളെ സഹായിക്കുന്നു. റൂബിയന്‍സ് ഓഫ് ഷോര്‍ ഡെവലപ്മെന്റ് സേവനങ്ങളുടെ മികച്ച ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നു. അതില്‍ സോഫ്റ്റ് വെയര്‍ ഉല്‍പ്പന്ന കമ്പനികള്‍ക്കായി ആശയം മുതല്‍ സ്കെയില്‍-അപ്പ് ഘട്ടം വരെ മിനിമം പ്രായോഗിക ഉല്‍പ്പന്നങ്ങള്‍ (എംവിപി) നിര്‍മ്മിക്കുന്നത് ഉള്‍പ്പെടുന്നു. പഠന മാനേജ്മെന്റിനുള്ള ടൂളുകളുടെയും ഉല്‍പ്പന്നങ്ങളുടെയും ഒരു സ്യൂട്ടും ഇതിലുണ്ട്.
ഓണ്‍ലൈന്‍ അല്ലെങ്കില്‍ റിമോട്ട് പ്രോജക്റ്റുകള്‍ക്കായുള്ള മികച്ച സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന കോര്‍ഡിഫൈ സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ കെന്‍ മോറിസ് പറഞ്ഞു. ടെക്നോപാര്‍ക്കിലെ റൂബിയന്മാരെ സ്വന്തമാക്കുകയാണ് കോര്ഡിഫൈയുടെ പ്രവര്‍ത്തന പരിപാടിയെന്ന് കെന്‍ മോറിസ് പറഞ്ഞു. ഇന്ത്യന്‍ ടീമിനെ 2023-ഓടെ അഞ്ചിരട്ടിയാക്കാനുള്ള കോര്ഡിഫൈയുടെ യത്നങ്ങള്‍ക്കു റൂബിയന്‍സ് ആക്കം കൂട്ടുമെന്ന്, കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോണ്‍ ജോയിസ് പറഞ്ഞു.
0 Comments