ടിടികെയുടെ മില്‍ക്ക് ബോയ്‌ലര്‍ വിപണിയില്‍

കൊച്ചി: ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ പുതിയ മില്‍ക്ക് ബോയ്‌ലര്‍, ടിടികെ പ്രസ്റ്റീജ് വിപണിയിലിറക്കി. പാല്‍ തിളച്ചു തൂവി, ഗ്യാസ് സ്റ്റൗവും അടുക്കളയും വൃത്തികേടാകുന്നതിനെതിരെയുള്ള പ്രതിവിധി കൂടിയാണ് പുതിയ മില്‍ക്ക് ബോയ്‌ലര്‍.

പുതിയ മില്‍ക്ക് ബോയ്‌ലറിലെ വിസിലിംഗ് സംവിധാനമാണ് പ്രധാന സവിശേഷത. പാല്‍ ക്രമാതീതമായി തിളയ്ക്കുന്നില്ലെന്ന് വിസില്‍ ഉറപ്പു വരുത്തുന്നു. ഒറ്റ വിസിലില്‍ തന്നെ കൂടുതലുള്ള നീരാവി പുറത്തു പോകുമെന്നതിനാല്‍ അടുക്കളയില്‍ അപകടം ഉണ്ടാകുമെന്ന ഭീതിയും വേണ്ട.

മില്‍ക്ക് ബോയ്‌ലറിന്റെ കൈപ്പിടി ചൂടേല്‍ക്കാത്തതാണ്. അതുകൊണ്ട് അനായാസം കൈകാര്യം ചെയ്യാം. മില്‍ക്ക് ബോയ്‌ലറിന്റെ വായ് വലുതായതിനാല്‍ കഴുകാന്‍ എളുപ്പമാണ്. കഴുകാന്‍ സോപ്പു ലായിനിയും വെള്ളവും മാത്രം ഉപയോഗിച്ചാല്‍ മതിയാകും. സ്‌റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച മില്‍ക്ക് കുക്കര്‍ കരുത്തുറ്റതും ഈടു നില്ക്കുന്നതുമാണ്. വര്‍ഷങ്ങളോളം പുതുമ നഷ്ടപ്പെടുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. ഇന്‍ഡക്ഷന്‍ കുക്ക് ടോപ്‌സിലും ഗ്യാസ് സ്റ്റൗവിലും ഉപയോഗിക്കാം.

കഴിഞ്ഞ 66 വര്‍ഷങ്ങളായി ഇന്ത്യന്‍ അടുക്കളകളിലെ സജീവ സാന്നിധ്യമാണ് ടിടികെ പ്രസ്റ്റീജ്. ഓരോ അടുക്കളയിലും ടിടികെ പ്രസ്റ്റീജിന്റെ ഒരു ഉല്പന്നം ഉണ്ടാകും. വിശ്വാസം, സുരക്ഷ, ആരോഗ്യം എന്നീ നെടുംതൂണുകളിലാണ് ടിടികെ പ്രസ്റ്റീജ് നിലനില്‍ക്കുന്നത്.

മൂന്ന് സൈസുകളില്‍ പുതിയ മില്‍ക്ക് കുക്കര്‍ ലഭ്യം. ഒരു ലിറ്റര്‍ മോഡലിന്റെ വില 995 രൂപയും ഒന്നര ലിറ്ററിന്റേതിന് 1145 രൂപയും 2 ലിറ്റര്‍ മോഡലിന് 1245 രൂപയുമാണ് വില. 3 ലിറ്ററിന്റെ വില 1595 രൂപയണ്. പ്രസ്റ്റീജ് എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍, പ്രധാന ഡീലര്‍ ഔട്ട്‌ലറ്റുകള്‍, ബ്രാന്‍ഡിന്റെ ഇ-സ്റ്റോറായ www.prestigexclusive.in എന്നിവിടങ്ങളില്‍ ലഭിക്കുന്നതാണ്.