ടിടികെയുടെ വ്യാജ ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: ഇന്ത്യയിലെ മുന്‍നിര, അടുക്കള ഉപകരണ ബ്രാന്‍ഡായ ടിടികെ പ്രസ്റ്റീജിന്റെ വ്യാജ ഉല്പന്നങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. മുംബൈ, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്.

പ്രസ്റ്റീജ് ബ്രാന്‍ഡില്‍ വിപണിയില്‍ വ്യാജ ഉല്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയ മുംബൈ വികാസ് മെറ്റല്‍ പ്രോഡക്ട്‌സിനെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചു. വികാസ് മെറ്റല്‍സിന്റെ ഭായിന്ദര്‍ വസായി വിഹാറിലുള്ള ഗോഡൗണില്‍ നിന്നും 2304 ടീ സ്‌റ്റെയിനേഴ്‌സും 1600 ഓപ്പണ്‍ റാപ്പറുകളും പിടിച്ചെടുത്തു.

1957- പകര്‍പ്പവകാശ നിയമത്തിലെ 53,63 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വികാസ് മെറ്റല്‍ പ്രോഡക്ട്‌സ് ഉടമ പ്രഭുദാസ് മന്ദന്‍ഭായി മാനവറെ പോലീസ് അറസ്റ്റു ചെയ്തിട്ടുമുണ്ട്.

പഞ്ചാബ് പോലീസ് നടത്തിയ റെയ്ഡില്‍, സോഹാനയില്‍ നിന്ന് വാട്ടര്‍ ഹീറ്ററുകളാണ് പിടികൂടിയത്. ഇവിടെ നിന്ന് അമിത് അഹൂജ, മാധവരാജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികള്‍ക്കെതിരെ എഫ്‌ഐആറും ഫയല്‍ ചെയ്തിട്ടുണ്ട്.

രാജസ്ഥാനിലെ രാജസമന്ദ് പോലീസ് നടത്തിയ റെയ്ഡില്‍ ശിവം ഇലക്ട്രോണിക്‌സില്‍ നിന്നും 69 ഇലക്ട്രിക്ക് തേപ്പുപെട്ടികളും ടിടികെ ബ്രാന്‍ഡിന്റെ സ്റ്റിക്കറുകളും പിടിച്ചെടുത്തു. ശിവം ഇലക്ട്രോണിക്‌സ് ഉടമ ശംഭു സിങ്ങിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.

പ്രസ്റ്റീജ് ഉല്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു. അംഗീകൃത വ്യാപാരികളില്‍ നിന്നു മാത്രമേ പ്രസ്റ്റീജ് ഉല്പന്നങ്ങള്‍ വാങ്ങാവൂ എന്നും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കമ്പനിയുടെ അംഗീകാരത്തെയും വിശ്വാസ്യതയെയും തകര്‍ക്കുകയാണ് വ്യാജ ഉല്പന്ന നിര്‍മാതാക്കളുടെ ഉദ്ദേശ്യമെന്ന് ടിടികെ പ്രസ്റ്റീജ് വക്താവ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ttkprestige.com

ചിത്രം: ടിടികെ പ്രെസ്റ്റീജിന്റെ ഒറിജിനൽ ഉത്പന്നം.