ത്രിപുരയിൽ പ്രതിപക്ഷ എംപിമാർക്ക് നേരെ അക്രമം; ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊച്ചി: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാർക്ക് നേരെ നടന്ന ആർഎസ്എസിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച്  ഡി വൈ എഫ് ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സഖാവ് വി കെ സനോജ്  ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് സഖാവ് വി വസീഫ് അഭിവാദ്യം ചെയ്തു സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ ആർ രഞ്ജിത്ത്, ജില്ലാ ജോയിൻ സെക്രട്ടറി അമൽ സോഹൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായിട്ടുള്ള മനുശങ്കർ, ടി എസ് ഷിഫാസ് എന്നിവർ നേതൃത്വം നൽകി.