മത്സ്യകൃഷി വിളവെടുപ്പ് നടത്തി

എരുമപ്പെട്ടി: പഞ്ചായത്ത് നാലാം വാര്‍ഡില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ചെയ്ത മത്സ്യകൃഷിയുടെ വിളവെടുപ്പ് എ.സി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു.

മേലേപുരക്കല്‍ വിനീതിന്റെ വീട്ടുപറമ്പിലാണ് പടുതാ കുളം നിര്‍മ്മിച്ച് മത്സ്യകൃഷി ചെയ്തിട്ടുള്ളത്. ആയിരത്തിലധികം വാള മത്സ്യമാണ് കുളത്തില്‍ നിക്ഷേപിച്ചിരുന്നത്.

എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.സി ബിനോജ് മാസ്റ്റര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍ മെമ്പര്‍മാരായ സ്വപ്ന പ്രദീപ്,പി. എം.സജി, ഇ.എസ് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.