പ്രതിഭാ സംഗമം സംഘടിപ്പിച്ചു

തിരുവള്ളൂര്‍: തിരുവള്ളൂര്‍ ശിശുസൗഹൃദ ഗ്രാമപഞ്ചായത്തിന്റെ വിജയപാഠം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാ സംഗമം വടകര ഡി.വൈ.എസ്.പി ആര്‍. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. തിരുവളളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

അംശുലാല്‍ പൊന്നാറത്ത് വിദ്യാഭ്യാസ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാന്‍, മെമ്പര്‍മാരായ ബവിത്ത് മലോല്‍, പി.സി ഹാജറ, ഗോപീ നാരായണന്‍, പി.പി രാജന്‍, അസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.മൊയ്തീന്‍, ജി.എം.യു.പി പ്രഥമാധ്യാപകന്‍ കെ.എം.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. പ്രശസ്ത കവി സജീവന്‍ ചെമ്മരത്തൂര്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു.