ഉപതെരഞ്ഞെടുപ്പ്; മൂന്നിയൂർ പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ നടത്തി

മൂന്നിയൂർ: തിരൂങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിൽ മെമ്പറായിരുന്ന കെ.പി. രമേശന്റെ മരണം മൂലം ഒഴിവുവന്ന സീറ്റിൽ ജൂലായ് 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റ പ്രചരണാർത്ഥം മൂന്നിയൂർ പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ നടത്തി.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് എം.എ. ഖാദർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.

ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായി സി.ടി. അയ്യപ്പനെ (മുസ്ലിം ലീഗ്) പ്രഖ്യാപിച്ചു.

ചടങ്ങിൽ വീക്ഷണം മുഹമ്മദ്, സയ്യിദ് സലീം ഐദീദ് തങ്ങൾ, ബക്കർ ചെർന്നൂർ, ഹനീഫ മൂന്നിയൂർ, വി.പി. സൈതലവി എന്ന കുത്താപ്പു, കെ.എം. മുഹമ്മദലി, പി.പി. റഷീദ്, എം.എ. അസീസ്, എം. സൈതലവി, എൻ.എം. അൻവർ, ഹനീഫ ആച്ചാട്ടിൽ ഒ.പി. അസീസ്, സി.കെ. ഹരിദാസൻ, എൻ.എം. റഫീഖ്, നൗഷാദ് തുരുത്തുമ്മൽ, കെ.പി. മുഹമ്മദ്, എൻ.എം. സുഹ്റാബി, ജാസ്മിൻ മുനീർ എന്നിവർ സംസാരിച്ചു.

കെ. മൊയ്തീൻകുട്ടി ചെയർമാനും എൻ.എം. അൻവർ സാദാത്ത് ജനറൽ കൺവീനറും എം.എ. അസീസ് ട്രഷററുമായി 501 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.