ഉപതെരഞ്ഞെടുപ്പ്; സി.ടി. അയ്യപ്പൻ യു.ഡി.എഫ് സ്ഥാനാർഥി

തിരൂരങ്ങാടി: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് ജൂലൈ 21ന് നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൽ മൂന്നിയൂർ പഞ്ചായത്തിലെ പാറക്കടവ് ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ സി.ടി. അയ്യപ്പൻ മത്സരിക്കും.

ഡിവിഷനിലെ മെമ്പറായിരുന്ന കരി പറമ്പത്ത് രമേശന്റ മരണം മൂലം ഒഴിവ് വന്ന സീറ്റിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.