താൻകോസ് നാച്ച്വറൽ ഐസ്ക്രീം കോഴിക്കോട്ടും

കോഴിക്കോട്: ഇന്ത്യൻ വിപണിയിലെ പ്രമുഖ ബ്രാൻഡഡ് നാച്ചറ്വൽ ഐസ്ക്രീമായ താൻകോസിന്റെ സംസ്ഥാനത്തെ ആദ്യത്തെ ഔട്ട്ലെറ്റ് കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കുറ്റിച്ചിറ ബാബുട്ടി ഹാജി റോഡിലെ കൊയപത്തൊടി ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം വാഴയിൽ ബിയാത്തു ഹജ്ജുമ്മ നിർവ്വഹിച്ചു.

ചടങ്ങിൽ ഡയറക്ടർമാരായ സലാം വാഴയിൽ, ഹക്കിം വാഴയിൽ, വി. ബാവ, കയ്യൂ വാഴയിൽ, എ. മുഹമ്മദ് ആഷിഖ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജന. സെക്രട്ടറി ആദം മുൽസി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി. സുനിൽ കുമാർ, മലബാർ ഫുഡ് പ്രൊഡക്ട് ഡീലേർസ് അസോസിയേഷൻ ജന. സെക്രട്ടറി ജബ്ബാർ വാഴയിൽ, മണലൊടി കുടുംബ സമിതി പ്രസിഡന്റ് അസ് ലം മണലൊടി എന്നിവർ സന്നിഹിതരായിരുന്നു.