തലശ്ശേരി നഗരസഭയിൽ കോഴി അറവ് മാലിന്യങ്ങൾ റെൻഡറിംഗ് പ്ലാന്റിന്

തലശ്ശേരി: നഗരസഭ പ്രദേശങ്ങളിൽ ഇനി കോഴി അറവ് മാലിന്യ നിക്ഷേപം പൂർണ്ണമായും ഒഴിവാകും.

നഗരത്തിലെ 25 ൽപ്പരം കടകളിലെ കോഴി അറവ് മാലിന്യം ശാസ്ത്രീയമായി റെൻഡറിംഗ് പ്ലാന്റിന് കൈമാറുന്ന പദ്ധതിയുടെ ഫ്ലാഗ് ഓഫ് തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ നിർവ്വഹിച്ചു.

അജൈവമാലിന്യ സംസ്ക്കരണത്തിൽ ഹരിത കർമ്മസേന നടത്തുന്ന പ്രവർത്തികൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന അവസരത്തിൽ തന്നെയാണ് അറവ് മാലിന്യ സംസ്ക്കരണത്തിലും നഗരസഭ മാതൃകയാവുന്നത്.

കഴിഞ്ഞ കൗൺസിൽ ടി പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പേ ചെയർ പേഴ്സൺ / വൈസ് ചെയർമാൻ, സെക്രട്ടറി, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പാർട്ടി ലീഡേഴ്സ്, ഹെൽത്ത് സൂപ്പർവൈസർ എന്നിവരുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ പ്രവർത്തിക്കുന്ന പ്ലാന്റ് സന്ദർശിച്ച് പ്ലാന്റിന്റെ പ്രവർത്തനക്ഷമത ഉറപ്പ് വരുത്തിയിരുന്നു.

പുതിയസർക്കാർ ഉത്തരവിൽ അറവ് മാലിന്യങ്ങൾ റെൻഡറിംഗ് പ്ലാന്റിന് മാത്രമേ കൈമാറാൻ പാടുള്ളൂ എന്ന നിർദ്ദേശം ഉണ്ട്.

മാലിന്യം ടി പ്ലാന്റിന് കൈമാറുന്നതിന് കടക്കാർ ഒരു കിലോക്ക് 7 രൂപ നൽകണം. ഇതിൽ 30 പൈസ എന്ന രീതിയിൽ നഗരസഭയ്ക് മട്ടന്നൂർ റെൻഡറിംഗ് പ്ലാന്റ് കൈമാറണം.

പരിപാടിയിൽ വൈസ് ചെയർമാൻ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, കൗൺസിലേഴ്സ്, സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ പങ്കെടുത്തു.