സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് മലപ്പുറം സെമിയിൽ

‌കോഴിക്കോട്: ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 26 മത് സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ‌ പുരുഷ വിഭാഗത്തിൽ മലപ്പുറം സെമി ഫൈനലിൽ കടന്നു. ക്വാട്ടർ ഫൈനൽ മത്സരത്തിൽ തിരുവനന്തപുരത്തെ 8-7 പരാജയപ്പെടുത്തിയാണ് മലപ്പുറം സെമിയിൽ കടന്നത്.

ബാക്കിയുള്ള പുരുഷ വിഭാഗം ക്വാട്ടർ ഫൈനൽ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും. ക്വാട്ടർ ഫൈനലിൽ കോഴിക്കോട്- പത്തനംതിട്ടയേയും, ആലപ്പുഴ- കണ്ണൂരിനേയും, കാസർഗോഡ് വയനാടിനേയുമാണ് നേരിടുക.

വനിതാ വിഭാഗം ക്വാട്ടർ ഫൈനലിൽ കോട്ടയം തൃശ്ശൂരിനെ നേരിടും. സെമി ഫൈനൽ ഫൈനൽ മത്സരങ്ങളും തിങ്കഴാഴ്ച നടക്കും.

ചിത്രം: തിരുവനന്തപുരം - മലപ്പുറം ക്വാട്ടർഫൈനൽ മത്സരത്തിൽ നിന്നും.