സംസ്ഥാന ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാന ജൂനിയർ റഗ്ബി ചാമ്പ്യൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കാരാടൻ സുലൈമാൻ, ഒളിംപിക് അസോസിയേഷൻ പ്രസിഡണ്ട്‌ കെ ടി ജോസഫ്‌ എന്നിവർ മുഖ്യ അതിഥികളായിരുന്നു.

കേരള റഗ്ബി അസോസിയേഷൻ സെക്രട്ടറി ആർ ജയകൃഷ്ണൻ, ട്രഷറർ സലിം കെ ഇടശ്ശേരി, കേരള സ്പോർട്സ് കൗൺസിൽ മെമ്പർ വി കെ തങ്കച്ചൻ, സുബൈർ കൊളക്കാടൻ, അഷ്റഫ് കക്കാട്, കാപ്പിൽ മുഹമ്മദ് പാഷ, വി എം മോഹനൻ, എ കെ മുഹമ്മദ് അഷ്റഫ്, കബീർ സലാല, ഡോ. ബിജു കുമാർ, പി ഷഫീക്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പ്രസിഡണ്ട് സൗമിനി മോഹൻദാസ്, സിംല അബ്ദുറഹ്മാൻ -ട്രഷറർ റഗ്ബി അസോസിയേഷൻ എന്നിവർ ആശംസകൾ നേർന്നു.

ജനറൽ കൺവീനർ ടി എം അബ്ദുറഹ്മാൻ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കെ എം സജയൻ നന്ദിയും പറഞ്ഞു.

ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും മലപ്പുറവും സെമിയിൽ പ്രവേശിച്ചു.