സംസ്ഥാന ജൂനിയർ റഗ്ബി: കോഴിക്കോടും തിരുവനന്തപുരവും ജേതാക്കൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ജേതാക്കളായി.

ആൺ കുട്ടികളിൽ മലപ്പുറവും പെൺകുട്ടികളിൽ തൃശൂരും രണ്ടാം സ്ഥാനം നേടി. പാലക്കാടിനും ആലപ്പുഴക്കുമാണ് യഥാക്രമം മൂന്നാം സ്ഥാനം.

അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് കെ.ടി ജോസഫ്, പി. പോക്കർ മാസ്റ്റർ, കെ.വി അബ്ദുൽ മജീദ്, ഡോ. റോയ് വി ജോൺ, ആർ. ജയകൃഷ്ണൻ, സലിം കെ ഇടശ്ശേരി, എ കെ മുഹമ്മദ് അഷ്റഫ് ,സി. സത്യൻ, പി ഷഫീഖ്, സി ടി ഇൽയാസ്, പി കെ കബീർ സലാല, പി എം റിയാസ്, പി.കെ സുകുമാരൻ, അമൽ സേതുമാധവൻ കെ, എ.എം നൂറുദ്ദീൻ മുഹമ്മദ്, വി.കെ സാബിറ എന്നിവർ ആശംസകൾ നേർന്നു.

വി കെ തങ്കച്ചൻ സ്വാഗതവും ജനറൽ കൺവീനർ ടി. എം അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. 

ചിത്രം: സംസ്ഥാന ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ കോഴിക്കോട് ജില്ലാ ടീമിന് അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ ട്രോഫി സമ്മാനിക്കുന്നു.