സംസ്ഥാന ക്രോസ് കൺട്രി: വി. വിഗ്നീഷും, കൃഷ്ണേന്ദു ഉണ്ണികൃഷ്ണനും ക്യാപ്റ്റൻമാർ

കോഴിക്കോട്: ഈ മാസം 28ന് കോതമംഗലത്ത് നടക്കുന്ന സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ പ്രഖ്യാപിച്ചു.

ബോയ്സ് ടീമിനെ കോഴിക്കോട് സായി സെന്ററിലെ വി. വിഗ്നീഷും ഗേൾസ് ടീമിനെ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ കൃഷ്‌ണേന്ദു ഉണ്ണികൃഷ്ണനും നയിക്കും.

ജില്ലാ ടീം അംഗങ്ങൾ 27 ന് വൈകുന്നേരം 4 മണിക്ക് കോതമംഗലം റോട്ടറി ക്ലബ്ബ് ഹാളിൽ എത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണമെന്ന് ജില്ലാ അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് അറിയിച്ചു.