എസ്എസ്എഫ് ഹാപ്പിലേണിംഗ്: ആർ പി പരിശീലനം സംഘടിപിച്ചു

പരപ്പനങ്ങാടി: എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ വെഫി ഡയറക്ടറേറ്റിന് കിഴിൽ ഹാപ്പി ലേണിംഗ് ആർ പി പരിശീലനം സംഘടിപ്പിച്ചു.

2022 - 23 അധ്യയന വർഷം പത്താം തരം പരീക്ഷ എഴുതുന്നവർക്ക് വേണ്ടിയാണ് സെക്ടർ തലത്തിൽ ഹാപ്പിലേണിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ പഠനാരംഭത്തിന് മുമ്പ് തന്നെ പഠന രീതികളെ കുറിച്ച് ബോധ്യം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പരീക്ഷകളിൽമികവ് പുലർത്താനാവശ്യമായ കാര്യങ്ങളും ഹാപ്പിലേണിംഗ് പ്രോഗ്രാമിൽ ചർച്ച ചെയ്യും.

പരപ്പനങ്ങാടി നടന്ന ആർ പി മാർക്കുള്ള പരീശീലന സംഗമം എസ്എസ്എഫ് ജില്ലാ സെക്രട്ടറി ടി അബൂബക്കർ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഹംദാൻ കുറ്റ്യാടി വിഷയാവതരണം നടത്തി എ. അബ്ദുസലാം സംസാരിച്ചു.

ഹാപ്പിലേണിംഗ് പ്രോഗ്രാമിന്റെ ജില്ലാ ഉദ്ഘാടനം ഇന്ന് പരപ്പനങ്ങാടി സെക്ടറിൽ നടക്കും.

ജില്ലയിൽ പരിശീലനം ലഭിച്ചവാരാണ് ഹാപ്പിലേണിംഗ് പദ്ധതിക്ക് നേതൃത്വം നൽകുക. വരും ദിവസങ്ങളി 93 കേന്ദ്രങ്ങളിൽപദ്ധതി നടപ്പാക്കും.