ശ്രീവത്സം കാർക്കിനോസ് കാൻസർ സെന്‍റർ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നാടിന് സമർപ്പിച്ചു

എടപ്പാൾ: മലപ്പുറം എടപ്പാളിലെ ശ്രീവത്സം കാർക്കിനോസ് കാൻസർ സെന്‍റർ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നാടിന് സമർപ്പിച്ചു. ഇന്ത്യയിൽ വികേന്ദ്രീകൃത കാൻസർ പരിരക്ഷാ ശൃംഖല മാതൃകയ്ക്ക് തുടക്കംകുറിച്ച കാർകിനോസ്, ശ്രീവത്സം ഗ്രൂപ്പുമായി കൈകോർത്ത് എടപ്പാളിൽ കൊണ്ടുവന്ന സംരഭം മധ്യകേരളത്തിന് ആരോഗ്യമേഖലയിൽ മുതൽക്കൂട്ടാകുമെന്ന് വി.മുരളീധരൻ പറഞ്ഞു. 

തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലും പോയി ചികിത്സ തേടുന്നവർക്ക്  ദീർഘമായ യാത്രകളൊഴിവാക്കി, ഭീമമായ സാമ്പത്തിക ചെലവുകളില്ലാതെ ചികിത്സ തേടാനാകും എന്നതാണ് ശ്രീവത്സം കാർക്കിനോസ് കാൻസർ സെന്‍ററിന്‍റെ വലിയ പ്രത്യേകത. 

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ കീഴിൽ വിവിധ ചികിത്സാ രീതികൾ സംയോജിപ്പിച്ച് കൊണ്ട് ഒരു ആധുനികാ ചികിത്സാ കേന്ദ്രമെന്നതും അഭിമാനകരമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

സമീപജിലകളിലെ മുഴുവൻ പ്രദേശങ്ങളിലും കാൻസർ രോഗ നിർണയസർവേ നടത്തി വിദഗ്ധ ചികിത്സാ സൌകര്യമൊരിക്കുമെന്ന ശ്രീവത്സം-കാർക്കിനോസ് സെന്‍ററിന്‍റെ ആശയത്തേയും മന്ത്രി അഭിനന്ദിച്ചു.