അഗ്നിപഥ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മണിയൂർ: എസ്കെഎസ്എസ്എഫ് മണിയൂർ ക്ലസ്റ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

കുറുന്തോടി ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ക്ലസ്റ്റർ ഓഫീസിൽ രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് 1മണിക്ക് അവസാനിച്ചു.

ക്യാമ്പ് ഷംസീർ കുറുന്തോടി ഉദ്ഘാടനം ചെയ്തു. അനീസ് കുറുന്തോടി ആധ്യക്ഷനായി വഹിച്ചു. വിവിധ ഉദ്യോഗാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.

അഗ്നിപഥ്-നെ കുറിച്ച് ഹാഷിം കുറുന്തോടി സംസാരിച്ചു. രജിസ്ട്രേഷൻ ക്യാമ്പിന് അനീസ് കുറുന്തോടി നേതൃത്വം നൽകി.

ചടങ്ങിന് ആഷിക് ചെരണ്ടത്തൂർ സ്വാഗതവും സജീർ കുറുന്തോടി നന്ദിയും പറഞ്ഞു.