
കോഴിക്കോട്: ഒരു നൂറ്റാണ്ടിലേറെയായി ഗ്ലാമറിലും പ്രതാപത്തിലും ആഴ്ന്നിറങ്ങിയിരിക്കുകയാണ് മോണ്ടി കാര്‍ലോ. തങ്ങളുടെ വിജയകരമായ മോട്ടോര്‍സ്പോര്‍ട്ട് പങ്കാളിത്തം ആരംഭിച്ച ചെക്ക് കാര്‍ നിര്‍മ്മാതാക്കള്‍, ഈ നീണ്ട കാലയളവില്‍ നേടിയ നേട്ടങ്ങളില്‍ പ്രസിദ്ധമായ മോണ്ടെ കാര്‍ലോ റാലിയിലെ നിരവധി വിജയങ്ങളും ഉള്‍പ്പെടുന്നു. 1912-ല്‍ റാലി ക്ലാസിക്കിന്റെ സെക്കന്റ് റണ്ണില്‍ ലോറിന് & ക്ലെമെന്റ് വാഹനങ്ങള്‍ പ്രവേശനം നേടിയിരുന്നു, 1936-ലെ ഐതിഹാസിക മത്സരത്തില്‍ ആദ്യമായി വിംഗ്ഡ് ആരോ എന്ന ഒരു മോഡല്‍ സ്റ്റാര്‍ട്ട് ലൈനില്‍ ഉണ്ടായിരുന്നു. പോപ്പുലര്‍ സ്പോര്‍ട് റോഡ്സ്റ്റര്‍ 1.5 ലിറ്ററിന് താഴെയുള്ള വിഭാഗത്തില്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഐതിഹാസികമായ 'ക്വീന്‍ ഓഫ് റാലീസ്'ലും ലോക റാലി ചാമ്പ്യന്ഷിപ്പ്സിലും ഇതുവരെ നേടിയ വിജയങ്ങള്‍ ആഘോഷിക്കുന്നതിനായാണ് സ്കോഡോ ഓട്ടോ ആദ്യമായി മോണ്ടെ കാര്‍ലെ എഡിഷന് പുറത്തിറക്കുന്നത്. സ്കോഡയുടെ റാലി, മോട്ടോര്‍സ്പോര്‍ട്ട് പാരമ്പര്യത്തിനും ഇന്ത്യ 2.0 ന്റെ വിജയത്തിനുമുള്ള സ്തുതിഗീതമായാണ് സ്കോഡ ഓട്ടോ ഇന്ത്യ, സ്പോര്‍ട്ടി ബ്ലാക്ക് ഡിസൈന്‍ എലമെന്റുകളാല്‍ അമ്പരപ്പിക്കുന്ന പുതിയ കുഷാഖ് മോണ്ടെ കാര്‍ലോ ശ്രേണി അവതരിപ്പിക്കുന്നത്.
കുഷാഖ് മോണ്ടെ കാര്‍ലോ 1.0 ടിഎസ്ഐ 6സ്പീഡ് മാനുവലിന് ഐഎന്‍ആര്‍ 15,99,000 ലക്ഷം രൂപ മുതല്‍ 1.5 ടിഎസ്ഐ 7സ്പീഡ് ഡിഎസ്ജിക്ക് 19,49,000 ലക്ഷം രൂപ വരെയുള്ള എക്സ്-ഷോറൂം വിലയായിരിക്കും. കുഷാക്കിന്റെ ഈ എഡിഷന് ടൊര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ് നിറങ്ങളില്‍ മാത്രമായിരിക്കും ലഭ്യമാകുന്നത്. കൂടാതെ, കുഷാഖ് മോണ്ടെ കാര്‍ലോയുടെ 1.0 , ടിഎസ്ഐ സ്റ്റാന്‍ഡേര്‍ഡായി ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്ന സ്റ്റാര്‍ട്ട്-സ്റ്റോപ്പ് റിക്കപ്പറേഷനാല് സജ്ജമാണ്.
0 Comments