ജനവാസ കേന്ദ്രത്തിൽ മാലിന്യം നിക്ഷേപിച്ചതിൽ പ്രതിഷേധിച്ചു

പെരിന്തൽമണ്ണ: ജനവാസ കേന്ദ്രമായ കാവുങ്ങൽ പറമ്പിൽ വീടുകളോട് ചേർന്ന് മാലിന്യം നിക്ഷേപിച്ചതിൽ എസ് കെ ലൈൻ കാവുങ്ങൽ പറമ്പ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു.

മാലിന്യം നിക്ഷേപിച്ച വ്യക്തിയെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ഈ വ്യക്തിക്കെതിരെ നഗരസഭയിൽ പരാതി നൽകുമെന്നും എസ് കെ ലൈൻ കാവുങ്ങൽ പറമ്പ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡൻറ് ലിയാഖത്ത് അലി ഖാൻ, സെക്രട്ടറി കേശവൻ ഉണ്ണി എന്നിവർ അറിയിച്ചു.