നുസ്രത്തുൽ ഇസ്ലാം സംഘം ആലൂർ യുഎഇ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ഷാർജ: ആലൂർ യുഎഇ നുസ്രത്തുൽ ഇസ്ലാം സംഘത്തിന്റെ വാർഷിക ജനറൽബോഡി യോഗം സമാപിച്ചു. ഷാർജയിൽ ടി കെ വസതിയിൽ ചേർന്ന യോഗം മൊയ്‌ദീൻ ടി കെ അധ്യക്ഷത വഹിച്ചു. മൊയ്‌ദീൻ എ എം ഉദ്ഘാടനം ചെയ്തു.

നാടിന്റെ മത, സാമൂഹ്യ, സാംസ്കാരിക, പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്- ടി കെ മൊയ്‌ദീൻ, ജനറൽ സെക്രട്ടറി- ശംസുദ്ധീൻ എം കെ, ട്രഷറർ- സമീർ ആലൂർ, വൈസ് പ്രസിഡന്റ്റുമാർ- കാദർ ടി എ, ബഷീർ കെ എം, സെക്രട്ടറിമാരായി ഷഫീക് ടി എം, മഹ്ശുക് എ എം, ഉപദേശക അംഗമായി അസീസ് ആലൂർ എന്നിവരെയും തെരഞ്ഞെടുത്തു.

ശംസുദ്ധീൻ എം കെ സ്വാഗതവും സമീർ ആലൂർ നന്ദിയും പറഞ്ഞു.