ഷാർജ ഹീറോസ് കിംഗ്സ് വീണ്ടും ചാമ്പ്യന്മാർ

ഷാർജ: എസിസി ഷാർജ ആലൂർ സംഘടിപ്പിച്ച രണ്ടാമത് ക്രിക്കറ്റ് പ്രീമിയർ ലീഗ് എ എം മൊയ്തീൻ ക്യാപ്റ്റനായ ഷാർജ ഹീറോസ് കിംഗ്സ് ചാമ്പ്യന്മാരായി.

ഷാർജയിലെ ദൈതിൽ നടന്ന ആവേശകരമായ ഫൈനലിൽ ഷാർജ ഹീറോസ് ഹിറ്റ്സിനെ 25 റൺസിന് പരാജയപ്പെടുത്തിയാണ് കിംഗ്സ് രണ്ടാമതും കപ്പിൽ മുത്തമിട്ടത്. പരാജയം അറിയാതെയാണ് ഇപ്രാവശ്യവും കിംഗ്സ് ചാമ്പ്യന്മാരായത്.

ആദ്യം ബാറ്റ് ചെയ്ത് കിംഗ്സ് 8 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിറ്റേഴ്സ് 8 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 45 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

കിംഗ്സിന് വേണ്ടി സെമീർ ടി എ യെ 4 നാലു വിക്കറ്റും സലീം, മുഹമ്മദ്കുഞ്ഞി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

കളിയിലെയും ടൂർണമെന്റ് ലെ യും താരമായി സലീമിനെ തിരഞ്ഞെടുത്തു. ബെസ്റ്റ് ബാറ്റർ ആയി സലീമിനെയും ബെസ്റ്റ് ബൗളറായി ജിംഷാദ് നെയും തെരഞ്ഞെടുത്തു. ടൂർണമെന്റ് ലെ ബെസ്റ്റ് വിക്കറ്റ് കീപ്പറായി ചെച്ചു ആലൂരിനെയും തിരഞ്ഞെടുത്തു.

റണ്ണേഴ്സ് നുള്ള ട്രോഫി കൺവീനർ കബീർ എ എം കെ യും വിന്നേഴ്സി നുള്ള ട്രോഫി ചെയർമാൻ എ ടി ഖാദറും കൈമാറി. മുഖ്യാതിഥിയായി മാഹിൻ തുരുത്തി പങ്കെടുത്തു.