സീഡ്സ് നോളജ് സെന്റർ നാരങ്ങാടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വടക്കേകാട്: നായരങ്ങാടി എ കെ റോഡിലെ സീഡ്സ് നോളജ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സീഡ്സ് ഡയറക്ടറും പ്രധാനാധ്യാപകനുമായ ഉത്തമൻ കെ ദേശീയപതാക ഉയർത്തി. 

സ്വാതന്ത്ര്യ ദിന സംഗമവും പ്രശ്നോത്തരി മത്സരവും സാഹിത്യകാരൻ അമിത്രജിത്ത് ഉദ്ലാടനം ചെയ്തു.

പ്രശ്നോത്തരി മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ആരുഷ് കൃഷ്ണ, നിജിൽ, മുഹമ്മദ് അദ്നാൻ , അമിത് കൃഷ്ണ എന്നിവർക്കുള്ള സമ്മാനദാനം ഉത്തമൻ കെ, അമിത്രജിത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.

കുരുന്നുകളുടെ ദേശഭക്തി ഗാനാലാപനം ശ്രദ്ധ നേടി.

അദ്ധ്യാപകരായ സവിത , ജിജിത , ആഗ്‌ന , അഭിജിത്ത് , അഹല്യ തുടങ്ങിയവർ സ്വാതന്ത്ര്യ ദിനം ആശംസകൾ നേർന്നു സംസാരിച്ചു.

ആരുഷ് കൃഷ്ണ സ്വാഗതവും ജിത്തു നന്ദിയും പറഞ്ഞു.