എൻഎസ്എസ് ഏകദിന ക്യാമ്പ് നടത്തി

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് ഒന്നാം വർഷ വളണ്ടിയർമാർക്കുളള ഏകദിന പരിശീലന ക്യാമ്പ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ പി സമീർ അധ്യക്ഷത വഹിച്ചു.

വടയക്കണ്ടി നാരായണൻ, എ.കെ സക്കീർ, എൻ.എസ്.എസ് ലീഡർമാരായ ശദീദ മുംതാസ്, മുഹമ്മദ് യാസീൻ തുടങ്ങിയവർ സംസാരിച്ചു.

പ്രിൻസിപ്പൽ പ്രസീത കൂടത്തിൽ സ്വാഗതവും പ്രോഗ്രാം ഓഫീസർ ബി വി അബ്ദുൾ റസാഖ് നന്ദിയും പറഞ്ഞു.

എൻ.എസ്.എസ് പി.എ.സി മെമ്പർ ഷാജി മേപ്പയ്യൂർ, കരിയർ കൗൺസിലർ സാദിഖ് വാണിമേൽ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. 

ചിത്രം: തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് ഒന്നാം വർഷ വളണ്ടിയർമാർക്കുളള ഏകദിന പരിശീലന ക്യാമ്പ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ ഉദ്ഘാടനം ചെയ്യുന്നു.