ശൈശവകാല വിദ്യാഭ്യാസത്തിന് 'ശാന്തിനികേതൻ കിൻഡർ ഗാർട്ടൻ'; നാടിന് സമർപ്പിച്ചു

തിരുവള്ളൂർ: തിരുവള്ളൂർ ശാന്തിനികേതൻ സൊസൈറ്റിയുടെ കീഴിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ കിൻഡർ ഗാർട്ടൻ കുറ്റ്യാടി എംൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.

ആകർഷണീയമായ ഭക്ഷണമുറി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിന് ശാന്തിനികേതൻ സൊസൈറ്റി പ്രസിഡന്റ അഷ്റഫ് കനവത്ത് അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ ചുണ്ടയിൽ മൊയ്തു ഹാജി പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ വളയ നൃത്തത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ലിയ മെഹബിനെ അനുമോദിച്ചു.

പ്രസിത കൂടത്തിൽ, കെ സതീദേവി, പി പ്രസന്ന, രാജീവൻ മാസ്റ്റർ, എം.കെ കുഞ്ഞമ്മദ്, എം വി അമ്മദ് ഹാജി, ചിങ്ങാണ്ടി അബൂബക്കർ ഹാജി അഫ്നാസ് ഏറാമല, ഇസ്മായിൽ വി പി,തൻഇം ഇബ്രാഹിം ഹാജി,പാലൂന്നി മൊയ്തു, എം.സി. പ്രേമൻ, ചന്ദ്രശേഖരൻ മുണ്ടേരി, കെ.കെ. അബ്ദുറഹിമാൻ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ശാന്തിനികേതൻ സൊസൈറ്റി സെക്രട്ടറി എ.സി. മൊയ്തു ഹാജി സ്വാഗതം പറഞ്ഞ ചടങ്ങിന് ലത്തീഫ് നുപ്പറ്റ നന്ദി പറഞ്ഞു.