സംസ്കാരവേദിയുടെ വിദ്യാഭ്യാസ മാർഗ്ഗ നിർദ്ദേശ വെബിനാർ ജൂലൈ 2ന്; ജോസ് കെ മാണി എം.പി. ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കേരള കോൺഗ്രസ്‌ (എം) സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ്‌ ടു പാസ്സായ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ മാർഗ്ഗ നിർദ്ദേശ വെബിനാർ സംഘടിപ്പിക്കുന്നു.

വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ, ജോലി സാധ്യതകളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. ജൂലൈ 2ന് വൈകിട്ടു 6 മണിക്ക് ജോസ് കെ മാണി എം.പി. ഉദ്ഘാടനം ചെയ്യും. എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും.

വേദി പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. ജോസ് കുമ്പിളുവേലിൽ (ജർമ്മനി), ടോണി സാബു (കാനഡ), അനീഷ്‌ കുരിയൻ (യു. കെ), ജിജോ ഫിലിപ്പ് കുഴികുളം (ആസ്‌ട്രേലിയ), എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡോ. സാബു ഡി മാത്യു (9447288698) പക്കൽ ജൂൺ 27ന് മുൻപ് പേർ രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ വടയക്കണ്ടി നാരായണൻ അറിയിച്ചു.