റിയാദ് പ്രവാസി അസോസിയേഷൻ കേരള കുടുംബ സംഗമം നടത്തി

വാഴക്കാട്: വാഴക്കാട് ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന റിയാദ് പ്രവാസി അസോസിയേഷൻ കേരളയുടെ കുടുംബ സംഗമത്തിൽ 40 ഓളം കുടുംബങ്ങൾ വ്യത്യസ്‌ഥ പരിപാടികളുമായി ഒത്തു കൂടി. 

അസോസിയേഷൻ മുഖൃ രക്ഷാധികാരി സയ്യിദ് അലി വയനാട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്‌ ഷറഫുദ്ദീൻ കടലുണ്ടി അദ്ധൃക്‌ഷത വഹിച്ചു.

കോഴിക്കോട് നോർക്ക പ്രതിനിധികൾ ബോധ വൽകരണ ക്ലാസ് എടുത്തു.

ഷരീഫ് പാലത്ത്‌, അബ്‌ദു റസാഖ്‌ മദനി, ഷാനിഫ്‌ വാഴക്കാട്, ഹുസൈൻ മൗലവി, ആബിദ് കൊട്ടപ്പുറം, അഹമ്മദ് കുഞ്ഞി കടംബഴിപ്പുറം, അനീസ്‌ മൂർക്കനാട്, അഷ്‌റഫ് തൊടികപുലം സംസാരിച്ചു.