സമ്പന്ന വനിതകളെപ്പറ്റിയുള്ള പഠന റിപ്പോര്‍ട്ട് പുറത്തിറക്കി

കൊച്ചി: കൊട്ടക്ക് പ്രൈവറ്റ് ബാങ്കിങ്ങും ഗവേഷണ സ്ഥാപനമായ ഹുറുണ്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ പ്രമുഖ ധനിക വനിതകളെപ്പറ്റിയുള്ള പട്ടികയുടെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു. 2021 ഡിസംബര്‍ 31 വരെയുള്ള പഠനമാണിത്.

ഇന്ത്യയിലെ 100 സജീവ വനിതാസംരംഭകരുടെയും പ്രൊഫഷണലുകളുടെയും വിജയഗാഥകളാണ് റിപ്പോര്‍ട്ടിലുള്ളത്. പുതിയ പട്ടിക കട്ട് ഓഫ് 300 കോടി രൂപയാണ്. 2020-ല്‍ അത് 100 കോടി രൂപയായിരുന്നു. 2021-ലെ ലിസ്റ്റ് പ്രകാരം സ്ത്രീകളുടെ ശരാശരി സമ്പത്ത് ഏകദേശം 4170 കോടി രൂപയാണ്.

ഓരോ വനിതകളും തെരഞ്ഞെടുക്കുന്നത് വ്യത്യസ്തമായ പതാകളാണെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക്, പ്രൈവറ്റ് ബാങ്കിംഗ് സിഇഒ ഓയിശ്ചര്യ ദാസ് പറഞ്ഞു. ഇതാണ് ഒരു വനിതയുടെയും ബിസിനസ് വിജയത്തിനു പിന്നിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനവും സ്ത്രീകളാണ്. ഇവരുടെ പുരോഗതിക്കായി സമഗ്രമായ പദ്ധതികള്‍ക്ക് രൂപം നല്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹുറുണ്‍ പഠന സംഘം രാജ്യത്തുടനീളം സഞ്ചരിച്ചാണ് പഠന റിപ്പോര്‍ട്ടിന് രൂപം കൊടുത്തത്. സംരംഭകര്‍, വ്യവസായ വിദഗ്ദ്ധര്‍, പത്രപ്രവര്‍ത്തകര്‍, ബാങ്കര്‍മാര്‍ എന്നിവരുമായി വിവരങ്ങല്‍ ക്രോസ് ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.