'റാഫ്' മാതൃകാ ഡ്രൈവർമാരെ ആദരിക്കുന്നു

മലപ്പുറം: റാഫ് ന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി തുടര്‍ച്ചയായി പത്തു വര്‍ഷം അപകടങ്ങളൊന്നുമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ കണ്ടെത്തി ആദരിക്കുന്നു.

അപേക്ഷകര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറോടു കൂടിയ പൂര്‍ണ്ണമായ മേല്‍വിലാസം, വാട്‌സാപ് നമ്പര്‍, ബയോഡേറ്റ, ഡ്രൈവിംഗ് ലൈസന്‍സ്, ബാഡ്ജ് എന്നിവയുടെ ഫോട്ടോ കോപ്പി, ഒരു പാസ്‌പോര്‍ട്ട് ഫോട്ടോ, ജനപ്രതിനിധികള്‍ (എംപി, എം എല്‍ എ, മേയര്‍, ജില്ല പഞ്ചായത്ത് പ്രസിഡണ്ട്, മുനിസിപ്പല്‍ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍) പോലീസ്- മോട്ടോര്‍ വാഹന ഉദ്യാഗസ്ഥര്‍ എന്നിവരില്‍ ആരുടെയെങ്കിലും ഒരാളുടെ ശുപാര്‍ശ കത്തോടുകൂടി സാധാരണ പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്.

ടൂവീലര്‍ ഒഴികെയുള്ള സര്‍ക്കാര്‍ തല ഡ്രൈവര്‍മാരടക്കമുള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍ കാലങ്ങളില്‍ ലഭിച്ചിട്ടുള്ള ആദരവുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുള്ളവര്‍ അതിന്റെ ഫോട്ടോ കോപ്പികള്‍ അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിവിധ ജില്ലകളില്‍ നിന്നും തെരെഞ്ഞെടുക്കുന്നവരെ മന്ത്രിമാരുടെയും മോട്ടോര്‍ വാഹന പോലീസ് മേധാവികളുടെയും സാന്നിധ്യത്തില്‍ സംസ്ഥാനതല ഡ്രൈവേഴ്‌സ് മീറ്റ് സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്കി ആദരിക്കും.

താല്‍പര്യമുള്ളവര്‍ 2021 ഡിസംബര്‍ 10ന് മുമ്പായി അപേക്ഷകള്‍ സാധാരണ തപാലില്‍ താഴെ പറയുന്ന വിലാസത്തില്‍ അയക്കണം.

വിലാസം:

കെഎം.അബ്ദു,

റാഫ് സംസ്ഥാന പ്രസിഡണ്ട്,

വേങ്ങര പി. ഒ

പിൻകോഡ് - 676304

മലപ്പുറം ജില്ല

(ഫോണ്‍: 9447581184, 9961101112)