ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എൺപതാം വാർഷികാചരണം നടത്തി

കോഴിക്കോട്: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് മലബാർ ക്രിസ്ത്യൻകോളേജ് ചരിത്ര വിഭാഗത്തിന്റെ പങ്കാളിത്തത്തോടെ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എൺപതാം വാർഷികാചരണം നടത്തി.

മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയത്തിൽ നടന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം. എൽ എ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മഹത്വവും പാഠങ്ങളും പുതിയ തലമുറ ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ അധ്യക്ഷത വഹിച്ചു. മടപ്പള്ളി ഗവ. കോളേജ് ചരിത്ര വിഭാഗം അസ്സി. പ്രൊഫസർ ജിനീഷ് പി. എസ് മുഖ്യപ്രഭാഷണം നടത്തി.

മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.സി. വസിഷ്ഠ് സ്വാഗതവും വകുപ്പ് മേധാവി ഡോ.ഷിനോയ് ജെസിന്ത് നന്ദിയും പറഞ്ഞു.