'ചെറുവാടി സ്മൃതി'; വീര സ്മരണയിൽ ഒരു ഒത്തു കൂടൽ

ശഹാനിയ: ഖത്തർ ചെറുവാടി വെൽഫെയർ അസോസിയേഷൻ ശഹാനിയയിലെ ഉമ്മുലഘ്ബിൽ വാർഷിക സംഗമം സംഘടിപ്പിച്ചു.

ഇന്ത്യൻ സ്വതന്ത്ര സമരത്തിന്‍റെ ഭാഗമായി 1921ൽ ചെറുവാടിയിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ കട്ടയാട്ട് ഉണ്ണിമോയിൻകുട്ടി അധികാരിയും 63 വീര പുത്രന്മാരും പടപൊരുതി രക്തസാക്ഷ്യം വരിച്ചതിന്‍റെ  നൂറാണ്ട് പൂർത്തിയാവുന്ന വേളയിൽ ആ ധീര ദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ടാണ് വാർഷിക സംഗമം സംഘടിപ്പിച്ചത്.

"ചെറുവാടി സ്മൃതി" വീര സ്മരണയിൽ ഒരു ഒത്തു കൂടൽ എന്ന് നാമകരണം ചെയ്ത സംഗമത്തിൽ പ്രൊഫ. എം.എ. അജ്മൽ മുഈൻ പോരാട്ടത്തിന്‍റെ പ്രാധാന്യം അനുസ്മരിച്ചു.

ചെറുവാടി പടച്ചിന്ത് എന്ന ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു.

ചെറുവാടി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ഇ.എൻ. അബ്ദുൽ ഗഫാർ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ പാലിയേറ്റീവ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ പ്രസിഡന്‍റ് നൗഫൽ കട്ടയാട്ട് ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരികളായ സിദ്ധിഖ് പുറായിൽ, സലാഹുദ്ധീൻ കെ.പി, ബഷീർ തുവ്വാരിക്കൽ, സലിം തോലേങ്ങൽ, സുബൈർ മൗലവി തുടങ്ങിയവർ സംസാരിച്ചു.

വീരസ്മരണ, കൊളാഷ് പ്രദർശനം, കലാകായിക മത്സരങ്ങൾ തുടങ്ങിയ പരിപാടികൾക്ക് ജനറൽ സെക്രട്ടറി സി.ടി. സിദ്ധിഖും, ട്രഷറർ അസീസ് പുറായിലും നേതൃത്വം നൽകി.

ഭാരവാഹികളായ വൈസ് പ്രസിഡണ്ട് മണി കൊന്നാലത്ത്, യാസർ അഹമ്മദ്, ശിഹാബ് കൊന്നാലത്ത്, ഉമർ സാദിഖ്, ഷെരീഫ് പോറ്റമ്മൽ, ഷഹാന ഇല്യാസ്, സിലി അഷ്റഫ്, മുഹ്താജ്,  കുട്ടിഹസൻ കെ.വി, അജ്മൽ, ആസിഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.