ഖത്തർ കെഎംസിസി മൊറയൂർ പഞ്ചായത്ത്‌ കമ്മിറ്റി നിലവിൽ വന്നു

ദോഹ: ഖത്തർ കെഎംസിസി മൊറയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രസിഡന്റായി ശറഫുദ്ധീൻ പി മൊറയൂരിനെയും ജനറൽ സെക്രട്ടറിയായി റിസ്‌വാൻ ബംഗാളത്ത് വാലഞ്ചേരിയെയും ട്രഷറായി മുജീബ് റഹ്‌മാൻ പൂന്തല-യെയും തെരെഞ്ഞെടുത്തു.

മുനീറുദ്ധീൻ മുണ്ടോടൻ വാലഞ്ചേരി, ശാക്കിർ മുണ്ടോടൻ ഒഴുകൂർ, സൈദ് അഹമ്മദ് വിപി ഹിൽടോപ്, സലാം കെപി മോങ്ങം എന്നിവരെ വൈസ് പ്രസിഡന്റുമാരായും, അനസ്‌ ടിപി വാലഞ്ചേരി, സൈഫുദ്ധീൻ അരിബ്ര, നിയാസ്‌ കെപി വാലഞ്ചേരി, ജൗഹർ പള്ളിമുക്ക് എന്നിവരെ സെക്രട്ടറി മാരായും,ആസിഫ് പൂക്കോടൻ സലഫി, ജംഷീദ് പാറക്കൽ വാലഞ്ചേരി, നൗഫൽ മുണ്ടോടൻ ഒഴുകൂർ, ഷഹീൻ ടിപി വാലഞ്ചേരി എന്നിവരെ എക്സിക്യുട്ടീവ് മെമ്പർമാരായും തിരഞ്ഞെടുത്തു.