പുതിയ കാലത്ത് സന്തോഷകരമായ ജീവിതത്തിന് മുൻഗണന- റാഷിദ് ഗസ്സാലി

ദോഹ: കോവിഡിന് ശേഷം സന്തോഷകരമായ ജീവിതത്തിന് പ്രവാസി സമൂഹം പ്രഥമ പരിഗണന നല്കുന്നത് പുതിയ കാലത്തു പ്രതീക്ഷകൾ നല്കുന്നുവെന്ന് പ്രമുഖ പ്രഭാഷകൻ റാഷിദ് ഗസ്സാലി. 

ആരോഗ്യ - സമ്പാദ്യ ശീലം പ്രവാസികൾക്കിടയിൽ വർധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച 'കോവിഡാനന്തര ജീവിതം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് കെ മുഹമ്മദ് ഈസ അദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വേങ്ങശ്ശേരി സ്വാഗതവും ട്രഷറർ അലി മൊറയൂർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, സലാം വണ്ടൂർ, ബഷീർ ചേലേമ്പ്ര, മുഹമ്മദ് ലയിസ് കുനിയിൽ, അബ്ദുൽ മജീദ് പുറത്തൂർ, യൂനുസ് കടമ്പോട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.