'പുസ്തക പച്ച'; പഠനോപകരണ വിതരണം നടത്തി

തുറവൂർ: സോളിഡാരിറ്റി-എസ്.ഐ.ഒ തുറവൂർ യൂണിറ്റുകളുടെ നേതൃത്വത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ അരൂർ ഏരിയയുടെ സഹകരണത്തോടെ പഠനോപകരണ വിതരണം നടന്നു.

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ആലപ്പുഴ ജില്ലാ സമിതി അംഗം അനീസ് സജീബ് ഉദ്ഘാടനം ചെയ്തു.

തുറവൂർ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി അരൂർ ഏരിയ സെക്രട്ടറി നൗഫൽ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ അരൂർ ഏരിയ സെക്രട്ടറി ഹിജാസ് മുഹമ്മദ്, ടീൻ ഇന്ത്യ കോ ഓർഡിനേറ്റർ കെ.കെ. ഷിഹാബുദ്ദീൻ, സജീബ് ജലാൽ എന്നിവർ നേതൃത്വം നൽകി.

ചിത്രം: പുസ്തകപ്പച്ച - പഠനോപകരണ വിതരണം ജമാഅത്തെ ഇസ്‌ലാമി ആലപ്പുഴ ജില്ലാ സമിതി അംഗം അനീസ സജീബ് ഉദ്ഘാടനം ചെയ്യുന്നു.