
കൊച്ചി: പിപിഎസ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ കേരളത്തിലെ തങ്ങളുടെ പുതിയ ഡീലര്‍ പാര്ട്ട്ണറാക്കിയതായി ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി അറിയിച്ചു. ഓഡി കൊച്ചി, ഓഡി സര്‍വീസ് കോഴിക്കോട്, ഓഡി സര്‍വീസ് തിരുവനന്തപുരം എന്നിവ ഉള്‍പ്പെടെയുള്ള പങ്കാളിത്തം എന്നിവയാണ് പുതിയ ഡീലര്‍ഷിപ്പുകള്‍.
ഓഡി കൊച്ചി, ഓഡി സര്‍വീസ് കോഴിക്കോട്, ഓഡി സര്‍വീസ് തിരുവനന്തപുരം എന്നിവയുടെ പുതിയ ഡീലര്‍ പാര്‍ട്ട്ണറായി പിപിഎസ് മോട്ടോഴ്സിനെ നിയമിച്ചതായി ഓഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. കേരളം ഓഡി ഇന്ത്യയുടെ സുപ്രധാന വിപണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഓഡി ഇന്ത്യയുമായി ദീര്‍ഘകാല പങ്കാളിത്തമാണ് കമ്പനിക്കുള്ളതെന്നും ഈ സഹകരണം കേരള വിപണിയില്‍ വന്‍ സ്വാധീനം സൃഷ്ടിക്കുമെന്നും പിപിഎസ് മോട്ടോഴ്സ് ഡീലര്‍ പ്രിന്‍സിപ്പല്‍ രാജീവ് സംഘ് വി പറഞ്ഞു. കേരളത്തില്‍ ഓഡി ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
0 Comments