പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന് കിരീടം

കൊച്ചി: നൽപ്പത്തിയെട്ട് ടീമുകൾ പങ്കെടുത്ത 'ക്രിക് അറ്റ് എസ് കെ ഓട്ടോ ക്രിക്കറ്റ് കപ്പ്‌ കൊച്ചി 2021'ന്, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ജേതാകളായി.

ഓട്ടോമൊബൈൽ ഡീലർമാർക്ക് മാത്രമായി നാല് ദിവസങ്ങൾ നീണ്ട മത്സരങ്ങൾ ആണ് ഉണ്ടായിരുന്നത്. ടു വീലർ, ഫോർ വീലർ, ഹെവി വെഹിക്കിൾ തുടങ്ങിയ ഡീലർമാർ മത്സരത്തിൽ പങ്കെടുത്തു.

നാൽപതിനായിരം രൂപയും ട്രോഫിയും വിജയികൾക്ക് ലഭിച്ചു. മുൻ കേരള രഞ്ജി കളിക്കാരായ മനോജ്‌. പി, ഷോറബ്, സന്തോഷ്‌ കരുണാകരൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.