സ്വാതന്ത്ര്യ സ്മൃതിയിൽ മർകസ് ഗാർഡൻ

പൂനൂർ: രാജ്യത്തിന്റെ 75-മത് സ്വാതന്ത്ര ദിനാഘോഷം മർകസ് ഗാർഡനിൽ പ്രൗഢമായി ആചരിച്ചു.

അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ജീവനക്കാരും സംഗമിച്ച പരിപാടി സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു.

ഇന്ത്യയുടെ വൈവിധ്യത്തെയും സാംസ്കാരിക പെരുമയേയും അടയാളപ്പെടുത്തി ജാമിഅ മദീനതുന്നൂർ, ദിഹ് ലിസ് വേൾഡ് സ്കൂൾ, സഹ്റതുൽ ഖുർആൻ കാമ്പസുകളിൽ നിന്നായി അഞ്ഞൂറ് വിദ്യാർത്ഥികൾ അണിനിരന്ന അംസബ്ലി ശ്രദ്ധേയമായി.

മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫിയുടെ അധ്യക്ഷതയിൽ ഹുസൈൻ ഫൈസി കൊടുവള്ളി അസംബ്ലി ഉദ്ഘാടനം ചെയ്തു. സീനിയർ മുദരിസ് മൊയ്തീൻ ബാഖവി, ജാമിഅ മദീനത്തൂന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി, ദിഹ് ലിസ് വേൾഡ് സ്കൂൾ പ്രിൻസിപ്പൾ നൗഫൽ നൂറാനി, അബൂബക്കർ നൂറാനി, അയൽ കൂട്ടം പ്രതിനിധി ഷാജഹാൻ സാഹിബ്, ഷമീർ വട്ടക്കണ്ടി എന്നിവർ ആശംസകളറിയിച്ചു.

ഇംഗ്ലീഷ്, അറബി, ഉർദു മലയാളം ഭാഷകളിലായി വിദ്യാർത്ഥികളുടെ ആസാദി ടോക്കുകളും സന്ദേശ ഗീതവും നടന്നു. വിദ്യാർത്ഥി യൂണിയൻ ചെയർമാൻ സയ്യിദ് സഹൽ സ്വാഗതവും കൺവീനർ ഇയാസ് സുലൈമാൻ നന്ദിയും പറഞ്ഞു. 

ചിത്രം: സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം സ്വാതന്ത്ര ദിന സന്ദേശം നൽകുന്നു.