പികെ നവാസിനും ജപ്പാൻ സൈദലവിക്കും ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

ദോഹ: ഖത്തറിൽ സന്ദർശനത്തിന് എത്തിയ എംഎസ്എഫ് സംസ്ഥന പ്രസിഡന്റ് പി കെ നവാസ്, ഖത്തർ കെഎംസിസിയുടെ പ്രഥമ സോഷ്യൽ സെക്യൂരിറ്റി സ്കീം കൺവീനർ ജപ്പാൻ സൈദലവി എന്നിവർക്ക് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസ അദ്യക്ഷത വഹിച്ചു. അബുഹമൂറിലെ നാസ് ഗ്രിൽസ് ആൻഡ് റെസ്റ്റോറന്റിൽ  നടന്ന പരിപാടി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉദ്ഘടനം നിർവഹിച്ചു.

ജപ്പാൻ സൈദലവി, സലിം നലകത്ത്‌, കോയ കൊണ്ടോട്ടി, അബ്ദുൽ റഷീദ് തിരൂർ, പിടി ഫിറോസ്, സവാദ് വെളിയങ്കോട്, തുടങ്ങിയവർ സംസാരിച്ചു. ഗ്രാഫർ മദനി വളാഞ്ചേരിയെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ സീനിയർ കെഎംസിസി നേതാക്കൾ, മണ്ഡലം പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ട്രഷറർമാർ തുടങ്ങിയവർ പങ്കെടുത്തു. 

ഭാരവാഹികളായ സലാം വണ്ടൂർ, ബഷീർ ചേലേമ്പ്ര, മുഹമ്മദ് ലയിസ് കുനിയിൽ, മജീദ് പുറത്തൂർ എന്നിവർ നേതൃത്വം നൽകി. 

ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും, റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.