
പെരുമ്പിലാവ്: അന്‍സാര്‍ ആശുപത്രിയ്ക്ക് മുന്‍വശം കാറും മിനിലോറിയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കുനംമൂച്ചി സ്വദേശി ജുനോ മാത്യു (38), മിനിലോറിയിലുണ്ടായിരുന്ന വാഴാനി അയ്യംകുളം അബ്ദുല്‍ മനാഫ് (50), ആലത്തൂര്‍ മലികപ്പറമ്പില് സാദിഖ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബസ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയിരുന്ന ബസിനെ മറിക്കടക്കാന്‍ മിനി ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരെ അന്‍സാര്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഭാഗികമായി വാഹന ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളത്ത് നിന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കിയത്
0 Comments