പാറക്കടവത്ത് താഴെ പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പാറക്കടവത്ത് താഴെ പാലം പ്രവൃത്തി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കടിയങ്ങാട് ചെറുപുഴക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. കല്ലൂർ, മുതുവണ്ണാച്ച, പുറവൂർ ഭാഗത്തെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പ്രവൃത്തിക്ക് 7.7 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.  

ടി.പി.രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബെന്നി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.ബാബു, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി തുടങ്ങിയവർ സംസാരിച്ചു.