ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥി പത്രിക നൽകി

തിരൂരങ്ങാടി: തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിലേക്ക് ജൂലൈ 21-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കെ. ഭാസ്ക്കരൻ അസി. റിട്ടേണിംഗ് ഓഫീസർ (ബിഡിഒ തിരൂരങ്ങാടി) മുൻപാകെ പത്രിക സമർപ്പിച്ചു. 

സി.ഐ.ടിയു പ്രവർത്തകനായ ഭാസ്ക്കരൻ ദീർഘകാലം സി.പി.ഐ എം തലപ്പാറ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ലോക്കൽ സെക്രട്ടറി മത്തായി യോഹന്നാൻ, ടി.പി. നന്ദനൻ, പി.കെ. അച്ചുതൻ, അലവി ഹാജി, പി. ലുഖ് മാൻ, സന്ദീപ് എന്നിവർ പങ്കെടുത്തു.