
പാലേരി: കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രമം (RBSK) പദ്ധതിയുടെ ഭാഗമായി ഐഡിയല്‍ പബ്ലിക് സ്കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണവും എല്‍.കെ.ജി മുതല്‍ നാലാം ക്ലാസു വരെയുള്ള കൂട്ടികളുടെ ആരോഗ്യ നിര്‍ണ്ണയവും നടത്തി.
ആരോഗ്യ പ്രശ്നങ്ങളെ നേരത്തെ തന്നെ കണ്ടെത്തുകയും കേരളസര്‍ക്കാറിന്റെ ആരോഗ്യ കിരണം പദ്ധതിവഴി ചികിത്സ ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
സ്കൂള്‍ കൗണ്‍സിലിംങ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഷഹാന ബശീറിന്റെ കീഴില്‍ നടന്ന പരിപാടിയില്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയലെ RBSK നഴ്സുമാരായ ശില്പ ഡൊമനിക്ക്, ലിന്‍സി തോമസ്, കെ.ബി അപര്‍ണ്ണ, എസ്.ആര് രേഷ്മ, രമ്യ പൊന്നപ്പന്, നുബില എന്നിവര്‍ നേതൃത്വം നല്കി.
0 Comments