ഏകദിനപഠന ക്യാമ്പ് സംഘടിപ്പിച്ചു

എരഞ്ഞിക്കൽ: എരഞ്ഞിക്കൽ കണ്ടംകുളങ്ങര ജില്ലാ ഹോമിയോ ആശുപത്രിയിൽ സദ്ഗമയ, ആയുഷ്മാൻ ഭവ സംയുക്തമായി നടത്തിയ ഏകദിന പഠന ക്യാമ്പ് ഡി.എം.ഒ ഡോ. കവിത പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ. ടി വൈ ശ്രീലേഖ അധ്യക്ഷയായി. യോഗ ഫോട്ടോഗ്രാഫി, പെയിൻ്റിംഗ് മത്സരവിജയികളായ പി. ഗിരിജ സജിത്, ടി.കെ. നിരഞ്ജന, ദേവാനന്ദ, നിവേദ ദിനേശ് എന്നിവർക്കുള്ള സമ്മാനങ്ങൾ ഡി.എം.ഒ വിതരണം ചെയ്തു.

എം. ഭവ്യലക്ഷ്മി, ഡോ. ആർ.സി. അനുചന്ദ്, എം.ടി. സ്നേഹ എന്നിവർ ക്ലാസെടുത്തു.

ആർഎംഒ പി.ബി. ഷൈനി, ഡോ. ഹമീദ ഹംസാവ, ടി.പി. ജിസാന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

ഡോ. വി.പി. പ്രഭിത സ്വാഗതവും ഡോ. പി.പി. ശ്രീലയ നന്ദിയും പറഞ്ഞു.

കുട്ടികളുടെ കലാപരിപാടികളും നടന്നു.

ചിത്രം: എരഞ്ഞിക്കൽ കണ്ടംകുളങ്ങര ജില്ലാ ഹോമിയോ ആശുപത്രിയിൽ നടന്ന ഏകദിന പഠന ക്യാമ്പ് ഡി.എം.ഒ ഡോ.കവിത പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു.