യോഗ ദിനം ആചരിച്ചു

കുന്നുംപുറം: 'മനുഷ്യത്വത്തിനായി യോഗ' എന്നതാണ് 2022 ലെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയമെന്നും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങളാണ് യോഗയിലുള്ളതെന്നും പ്രധാനധ്യാപിക കെ.ബിന്ദു പറഞ്ഞു. ജി.വി.എച്ച്.എസ്.എസ് നോർത്ത് ഇടപ്പള്ളിയിൽ എൻ.സി.സി യൂണിറ്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ഭാരതീയ സംസ്‌കാരം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസമെന്നും 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണെന്നും യോഗ പരിശീലനത്തിന് നേതൃത്വം നൽകി കൊണ്ട് യോഗാചര്യ രചന കുട്ടികളോട് പറഞ്ഞു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ടെന്നും ശരീരത്തേയും മനസിനേയും ശുദ്ധീകരിക്കാൻ ഏറെ ഉപകരിക്കുന്ന ഒന്നാണ് യോഗയെന്നും അവർ കൂട്ടിച്ചേർത്തു. 

എൻ.സി.സി. യൂണിറ്റ് ചുമതലയുള്ള അധ്യാപകൻ മുത്തലിബ് എം.എം. സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മാഹിൻ ബാഖവി, എലിസബത്ത് കെ.എസ്, നവീൻ പുതുശേരി, സീന പെരേര, രേഖ എം.കെ, മേരി ടീച്ചർ, ശാലിനി ടീച്ചർ, ലിൻസി ടീച്ചർ, അനിത ടീച്ചർ, സിനി ടീച്ചർ, ഇന്ദു ടീച്ചർ എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.

ചിത്രം: ജി.വി.എച്ച്.എസ്.എസ്. നോർത്ത് ഇടപ്പള്ളിയിൽ എൻ.സി.സി യൂണിറ്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കുട്ടികൾ യോഗ പരിശീലിക്കുന്നു.