
കൊച്ചി: നിര്‍മാണച്ചെലവ് 20 ശതമാനം വരെയും നിര്‍മാണ സമയം 60 ശതമാനം വരെയും കുറയ്ക്കുന്നതിനുള്ള, പുതിയൊരു നിര്‍മാണ സാങ്കേതിക വിദ്യയ്ക്ക് മൈവിര് എഞ്ചിനീയറിങ്ങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് പേറ്റന്റ് ലഭിച്ചു.
ഇന്‍പുട്ട് ചെലവുകളും വില വര്‍ദ്ധനവും മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്ക് ഇത് വലിയൊരാശ്വാസമായിരിക്കും.
ബാംഗ്ലൂരുവില്‍ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) എയര്‍ ക്രാഫ്റ്റ് നിര്‍മ്മാണം സംബന്ധിച്ച് നിര്‍മിച്ച ഏഴുനിലകള്‍ ഉള്ള ഗവേഷണ മന്ദിരം രൂപകല്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും മൈവിറിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. 1,30,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം കേവലം 45 ദിവസമെന്ന റെക്കോഡ് സമയം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.
ഹൈദരാബാദ് ആസ്ഥാനമായ നൂതന സ്റ്റീല്‍- കോംപോസിറ്റ് ഡിസൈന്‍ ഫാബ്രികേഷന്‍, നിര്‍മാണ കമ്പനിയാണ് മൈവിര്.
ഹൊറിസോണ്ടല്‍ ഘടകങ്ങളും വെര്‍ട്ടിക്കല്‍ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് മൈവിര് എഞ്ചിനീയറിങ്ങ് സിസ്റ്റം. പരമ്പരാഗത നിര്‍മാണ രീതികള്‍ക്ക് ഒരു ബദലാണ് മൈവിര്.
പുതിയ ഡിസൈന്‍-ബില്‍ഡ് കൊണ്ട് കെട്ടിടങ്ങള്‍ മുതല്‍ പാലങ്ങള്വരെയുള്ള നിര്‍മാണ മേഖലയെ തന്നെ മാറ്റിമറിച്ച കമ്പനിയാണ് തങ്ങളുടേതെന്ന് മൈവിര് മാനേജിംഗ് ഡയറക്ടര്‍ ശരത് സി. പരുപ്പള്ളി പറഞ്ഞു. ഡിസൈന്‍ മുതല്‍ നിര്‍മ്മാണം വരെ ഒരു കുടക്കീഴില് മൈവിര് ലഭ്യമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments