
എ.വി. ഫർദീസ്
കോഴിക്കോട്: വുഷു ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് വേദിയാകുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെയായി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 1200 മത്സരാര്‍ഥികള്‍ പങ്കെടുക്കും.
മത്സരങ്ങള്‍ കായിക മന്ത്രി വി.അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും.
സര്‍വിസസ്, സായ് താരങ്ങളും ചാംപ്യന്ഷിപ്പിനുണ്ടാകും. ആദ്യമായാണ് വുഷു ദേശീയ ചാംപ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മത്സരാര്‍ഥികള്‍ക്ക് പുറമെ 100 ഒഫീഷ്യല്‍സും ഫെഡറേഷന് ഭാരവാഹികളും ഉള്‍പ്പെടെ 1500 പേരാണ് ആറുദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നഗരത്തിലെത്തുന്നത്.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൂന്ന് വേദികള്‍ സജ്ജീകരിച്ചാണ് മത്സരം നടക്കുക. മികച്ച പ്രകടനം നടത്തുന്നവരെ ഡിസംബറില്‍ നടക്കുന്ന യൂത്ത് ഏഷ്യന്‍ ഗെയിംസ് ക്യാംപിലേക്ക് തിരഞ്ഞെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗസംഘം ജനറല്‍ കണ്‍വീനര്‍ സി.പി ആരിഫ്, ദേശീയ കോര്‍ഡിനേറ്റര്‍ സി.പി ഷബീര്‍, നൗഫല്‍ സി. ഹാഷിം, സജീവ്കുമാര്‍, സിറാജ് പേരാമ്പ്ര, ഉമറലി ശിഹാബ് എന്നിവര്‍ പങ്കെടുത്തു.
ചിത്രം: (ഫയൽ)
0 Comments