വനിതാ ഫുട്‌ബോൾ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 28 മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: നാഷണല്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്  നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെ കോഴിക്കോട് നടക്കും. നാഷണല്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. 

കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയര്‍മാനായും ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ജനറല്‍ കണ്‍വീനറായും രാഷ്ട്രീയ കായിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചത്. 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാല്‍ കണ്‍വീനറും വൈസ് പ്രസിഡണ്ട് ഡോ. റോയ്‌ജോണ്‍, സെക്രട്ടറി എസ്.സുലൈമാന്‍, എക്‌സിക്യട്ടീവ് മെമ്പര്‍ ടി.എം.അബ്ദുറഹിമാന്‍, കെ.ഡി.എഫ്.എ സെക്രട്ടറി പി.സി.കൃഷ്ണകുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. 

യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പി.ടി.എ.റഹിം, മേയര്‍ ഡോ.ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.കെ.നാസര്‍, സി.രേഖ, ഒ.പി.ഷിജിന, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഡോ.റോയ്‌ജോണ്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി എസ്.സുലൈമാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.