
കോഴിക്കോട്: പോണ്ടിച്ചേരിയിൽ നടന്ന ദേശീയ സീനിയർ ആട്യ പട്യ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ജേതാക്കളും വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ കേരള ടീമിന് കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
കേരള സ്പോർട്സ് കൗൺസിൽ അംഗവും ആട്യ പട്യ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ടി. എം അബ്ദുറഹിമാൻ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സി. ടി ഇൽയാസ് അധ്യക്ഷത വഹിച്ചു.
സുഭാഷ് ജോസഫ്, വി. സദേഷ്, കെ. റിയാസത് അലി, റോയ് എന്നിവർ ആശംസകൾ നേർന്നു.
ചിത്രം: ദേശീയ സീനിയർ ആട്യ പട്യ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ജേതാക്കളും വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ കേരള ടീമിനെ കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ കേരള സ്പോർട്സ് കൗൺസിൽ അംഗം ടി. എം അബ്ദുറഹിമാൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു.
0 Comments