നല്ലളം ഈസ്റ്റ്‌ റസിഡൻസ് അസോസിയേഷൻ ആദരിക്കലും ജനറൽ ബോഡി യോഗവും നടത്തി

നല്ലളം ബസാർ: നല്ലളം ഈസ്റ്റ്‌ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ടി. മൈമുനത്ത് ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട്‌ ഗുലാം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഡിവിഷൻ കൗൺസിലരെ ആദരിച്ചു.  കഴിഞ്ഞ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയവരെയും വിജയിച്ച മറ്റ് വിദ്യാർഥികളെയും ഖാലിദ് ഹാപ്പി ആദരിച്ചു.

യോഗത്തിൽ നല്ലളം ജനമൈത്രി പോലീസ് ഓഫീസർ ബിജു സംസാരിച്ചു. പെയിൻ ആൻഡ് പാലിയേറ്റീവ് വിഷയത്തിൽ ഇ.കെ.ഷരീഫ് ബോധവൽക്കരണ ക്ലാസ് എടുത്തു.

പ്രസിഡണ്ടായി കെ.പി.അബ്ദുൽ ഗഫൂർ ജനറൽ സെക്രട്ടറിയായി ജമാൽ മുഹമ്മദ്‌ നാനാക്കലിനെയും അബൂബക്കർ എന്ന കോയമോനെ ട്രഷറർ ആയും വൈ പ്രസിഡണ്ടുമാരിയി, ജലീൽ മുല്ലവീട്ടിൽ, പ്രേമൻ എന്നിവരെയും സെക്രട്ടറിമാരായി തോട്ടത്തിൽ കോയാമുട്ടി, ഇളയടത്ത് മുഹമ്മദ് ബഷീർ, പ്രദീപ് കുമാർ എന്നിവരേയും തിരഞ്ഞെടുത്തു.

ചിത്രം: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ടി. മൈമുനത്ത് ടീച്ചറെ നല്ലളം ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ഗുലാം ഹുസൈൻ ആദരിക്കുന്നു.