യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു

തിരൂരങ്ങാടി: മൂന്നിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു. വിവിധ പരിപാടികളോടെ നടന്ന ആഘോഷ പരിപാടി സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.

നേതാക്കളെ വേട്ടയാടി കള്ളക്കേസിൽ കുടുക്കിയാൽ സമരഗോദയിൽ നിന്ന് പിന്തിരിഞ്ഞോടുന്ന സ്വഭാവം കോൺഗ്രസിനില്ലെന്നും ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ധീരമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് വിജയം കൈവരിച്ച പാരമ്പര്യമാണ് കോൺഗ്രസിനുള്ളതെന്നും റിയാസ് മുക്കോളി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.വി.bഅക്ബർ അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ. ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. മൊയ്തീൻകുട്ടി, കോൺഗ്രസ്‌ നേതാക്കളായ എം.പി. മുഹമ്മദ് കുട്ടി, സി.കെ. ഹരിദാസൻ, മൊയ്തീൻ മൂന്നിയൂർ, എൻ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് മുനീർ മണ്ണിൽ, പി.വി. അർഷാദ് എന്നിവർ നേതൃത്വം നൽകി.