വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധിച്ചു

തിരൂരങ്ങാടി: വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും കേരള സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരെയും മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് 5,6,22 വാര്‍ഡ് കമ്മിറ്റികള്‍ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

പടിക്കല്‍ അങ്ങാടിയില്‍ പടിക്കല്‍ ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡന്റ് സി.വി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് അധ്യക്ഷനായി. പി.കെ. അബ്ദുറഹ്മാന്‍, സി.കെ. മുസ്തഫ, കളത്തിങ്ങല്‍ ഇസ്മായില്‍, എ.പി. റഹീദ്, നൗഫല്‍ കൗം, പി.പി. സഫീര്‍, പി.കെ. ഷബീറലി, സി. അഷ്റഫ്, സി.കെ. ഹമീദ്, ജാഫര്‍ പൂവ്വാട്ടില്‍, സി. ശംസീര്‍, ടി.സി. മുസാഫിര്‍, പി.കെ. ഇര്‍ഷാദലി, ടി. അര്‍ഷദ് ആരിഫ്, സി.കെ. സബീല്‍, റസീന്‍ കുട്ടശ്ശേരി, സി.വി. മഹ്ബൂബ് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.